Address | US |
കടലിൽ നിന്ന് ഒരു തുള്ളി വെള്ളമെടുത്ത് പരിശോധിച്ചാൽ കടലിന്റെ ഗുണദോഷങ്ങൾ അറിയാൻ കഴിയും. കടൽജലം മുഴുവൻ പരിശോധിക്കേണ്ട ആവശ്യമില്ല.
ശരീരത്തിൽ നിന്ന് ഒരു തുള്ളി രക്തമെടുത്ത് പരിശോധിച്ചാൽ ശരീരത്തിലെ മുഴുവൻ രക്തത്തിന്റയും ഗുണദോഷങ്ങൾ അറിയാം. അഞ്ച് ലിറ്റർ രക്തവും എടുത്ത് പരിശോധിക്കേണ്ടതില്ല.
ഇതുപോലെയാണ് ജാതകവും.
നക്ഷത്രം, ഗ്രഹനില,ശിഷ്ടാശ, സ്ഫുടങ്ങൾ, ഷഡ്വർഗങ്ങൾ, അഷ്ഠ വർഗ്ഗങ്ങൾ, കാലചക്രദശ, യോഗങ്ങൾ മുതലായവ സങ്കീർണ്ണമായ ഗണിത പ്രകിയയിലൂടെ ഗണിച്ച് ഉത്തമനായ ഒരു ജ്യോത്സ്യൻ ജാതകം തയ്യാറാക്കുന്നു.
ജാതകാദേശം, ഹോരാശാസ്ത്രം ദശാദ്യായീ ഖ്യാഖ്യാനം, ജാതക പാരിജാതം മുതലായ ഗ്രന്ഥങ്ങൾ പഠിച്ചുറപ്പിച്ച് ....
കൂടാതെ പ്രശ്ന മാർഗ്ഗം , കൃഷ്ണീയം, മാധവീയം ....മുതലായവയും പഠിച്ച് ഗുരുകടാക്ഷത്തോടെ ജാതകഫലപ്രവചനം നടത്തണം.
ജ്യോതിഷി ഗുരു _വേദാന്ത_ ജ്ഞാന ശ്രദ്ധയോടെ ഭക്തിയാർജിച്ച വനായിരിക്കണം.
രമേഷ് പണിക്കർ
80864 15656
Tags: jyothisham, astrology