Address | US |
ഡ്രൈവര്‍മാര്‍ അറിയണം യെല്ലോ ബോക്‌സിന്റെ പ്രാധാന്യം, കുറിപ്പുമായി എംവിഡി.
റോഡില് കാണുന്ന 'യെല്ലോ ബോക്സ്' റോഡ് മാര്ക്കിങ്ങിന്റെ പ്രാധാന്യം വിശദീകരിച്ച് മോട്ടോര് വാഹന വകുപ്പ്.
റോഡ് മാര്ക്കിങ്ങുകളിലെ മഞ്ഞനിറം അതീവ പ്രാധാന്യമുള്ളതും അപകടത്തിലേക്ക് നയിച്ചേക്കാവുന്നതുമായ കാര്യത്തെ സൂചിപ്പിക്കുന്നതാണ്. ട്രാഫിക് ലൈറ്റുകള് സ്ഥാപിക്കുന്നതിന് സൗകര്യം കുറവുള്ള, രണ്ടോ അതിലധികമോ പ്രധാന റോഡുകള് സംഗമിക്കുന്ന സ്ഥലങ്ങളിലോ, ട്രാഫിക് സിഗ്നല് ലൈറ്റുകള്ക്ക് ശേഷമോ ആണ് ഈ സംവിധാനം പൊതുവേ കാണപ്പെടുന്നതെന്നും എംവിഡി കുറിപ്പില്‍ പറയുന്നു.
ഒരേ ദിശയില് വരുന്ന വാഹനങ്ങള് യെല്ലോ ബോക്സ് ഏരിയയില് നിര്ത്തേണ്ടി വരില്ല എന്ന് ഉറപ്പുണ്ടെങ്കില് മാത്രമേ ഡ്രൈവര്മാര് അവിടേക്ക് പ്രവേശിക്കാന് പാടുള്ളൂ. ഡ്രൈവര്മാര് സ്വയം നിയന്ത്രിച്ച് ട്രാഫിക് തടസ്സം ഒഴിവാക്കുക എന്നതാണ് യെല്ലോ ബോക്സ് ഉദ്ദേശിക്കുന്നത്. ഒരു കാരണവശാലും അവിടെ വാഹനം.
നിര്ത്താനോ പാര്ക്ക് ചെയ്യാനോ അനുവാദമില്ല. ഇങ്ങനെ ചെയ്യുന്നത് ശിക്ഷാര്ഹമാണെന്നും എംവിഡി കുറിപ്പില്‍ വ്യക്തമാക്കി.
മോട്ടോർ വാഹനവകുപ്പിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം.